11-rahul
യൂത്ത് കോൺഗ്രസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഡിസിസിയിൽ എത്തിച്ചേർന്ന രാഹുൽ മാങ്കൂട്ടത്തിലിന് പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. ഭാരവാഹികളായ ടി.കെ.സാജു, സജി കൊട്ടക്കാട്, സാമുവൽ കിഴക്കുപുറം, ജോർജ് മാമ്മൻ കൊണ്ടൂർ, എം.ജി.കണ്ണൻ, ബിബിൻ ബേബി, ലിജു ജോർജ് എന്നിവർ സമീപം.

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിച്ചേർന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ഭാരവാഹികളായ ടി.കെ.സാജു, സാമുവൽ കിഴക്കുപുറം, എം.ജി.കണ്ണൻ, സജി കൊട്ടക്കാട്, ലിജു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിബിൻ ബേബി എന്നിവർ പങ്കെടുത്തു. ജില്ലയിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാന ലബ്ധി ജില്ലയിലെ കോൺഗ്രസിന് അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിൻതുണയും നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.