അങ്ങാടിക്കൽ: എസ്എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 171 -ാം അങ്ങാടിക്കൽ ശാഖയിലെ ഭരണസമിതിയിലേക്കും ശാഖാ വക സ്‌കൂളുകളുടെ മാനേജിംഗ് കമ്മിറ്റിയിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ സ്‌കൂളുകളുടെ മാനേജരായി നിലവിലിരുന്ന മാനേജർ രാജൻ ഡി.ബോസും ശാഖാ പ്രസിഡന്റായി ജിതേഷ് കുമാർ രാജേന്ദ്രനും, സെക്രട്ടറിയായി ബിനു പുത്തൻ വിളയും, വൈസ് പ്രസിഡന്റായി സുന്ദരേശൻ വാണിയം വിളയും തിരഞ്ഞെടുക്കപ്പെട്ടു. അങ്ങാടിക്കൽ എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിൽ രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് . യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ സംസാരിച്ചു.