തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 1010 വെൺപാല ശാഖയിലെ ശ്രീനാരായണ കുടുംബസംഗമം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി
അനിൽ എസ്. ഉഴത്തിൽ സന്ദേശം നൽകി. ശാഖാ സെക്രട്ടറി ഇൻ ചാർജ് മൂൺ സി.ബി, ശ്രീനാരായണ കുടുംബസംഗമം കൺവീനർ അഞ്ജു അനീഷ് എന്നിവർ പ്രസംഗിക്കും. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം ഗുരുദേവ പ്രഭാഷണം നടത്തി. വനിതാസംഘം മുൻ ഭാരവാഹികൾ, കലോത്സവ വിജയികൾ എന്നിവരെ ആദരിച്ചു. ഗുരുദേവ കൃതികളുടെ ആലാപനം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.