പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ ചുമതല ഏറ്റെടുത്ത സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. താഴെ തട്ടിൽ യുവജനങ്ങളെ സംഘടിപ്പിച്ചു പ്രതിരോധം തീർക്കാൻ യൂത്ത് കോൺഗ്രസിന് സാധിച്ചാൽ മാത്രമേ ഇടതു ദുർഭരണവും അഴിമതിയും തുടച്ചു നീക്കാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം ഒഴിയുന്ന ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ , ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, പി.മോഹൻരാജ്, എ.ഷംസുദ്ദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ , മാലേത്ത് സരള ദേവി, വെട്ടൂർ ജ്യോതിപ്രസാദ്, കെ.ജാസിം കുട്ടി, അഡ്വ.സതീഷ് ചാത്തങ്കരി, എസ്. ബിനു, അഹമ്മദ്ഷാ, സാമുവൽ കിഴക്കുപുറം, റോബിൻ പരുമല, ആബിദ് ഷെഹിം, ജോൺസൺ വിളവിനാൽ, ഏഴംകുളം അജു , മനോജ് കുളനട, അഡ്വ.ശ്യാം കുരുവിള , കാട്ടൂർ അബ്ദുൾ സലാം, രജനി പ്രദീപ്, ഡോ. എം.എം.പി ഹസൻ, അലൻ ജിയോ മൈക്കിൾ എന്നിവർ സംസാരിച്ചു.