പത്തനംതിട്ട: ശബരിമലയിൽ സർക്കാർ കുറ്രകരമായ അവഗണനയാണ് കാട്ടുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം ബോർഡും പൊലീസും തമ്മിലുള്ള ശീതസമരമാണ് ശബരിമലയിൽ തിരക്ക് അനിയന്ത്രിതമാകാൻ കാരണം. ദർശനം ലഭിക്കാതെ തീർത്ഥാടകർക്ക് മലയിറങ്ങേണ്ടി വരുന്നത് ഗുരുതര വീഴ്ചയാണ്. പമ്പയിലും നിലയ്ക്കലും മറ്റ് ഇടത്താവളങ്ങളിലും സൗകര്യമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മുന്നൊരുക്കങ്ങൾ ഫലപ്രദമായില്ല. ദേവസ്വം മന്ത്രി അടിയന്തരമായി ശബരിമലയിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തണം. മകരവിളക്കിന് മുൻപ് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, കെ.പി.സി. സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയവർ ചെന്നിത്തലയ്ക്കൊപ്പമുണ്ടമുണ്ടായിരുന്നു.