12-ksta

പത്തനംതിട്ട : കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ച് സമ്മേളനം പ്രസിഡന്റ്​ ജി.ശ്രീകലയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ദീപാ വിശ്വനാഥ്, സുജൻ വി.എ, സബ് ജില്ലാ സെക്രട്ടറി രാധീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ്​ മോളി കെ.കുര്യൻ, ജോയിന്റ് സെക്രട്ടറി എസ്.ഷൈനി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മറിയാമ്മ പി.എം (പ്രസിഡന്റ്​), സബീന കെ.എസ് (സെക്രട്ടറി), ലിജി ഹാബേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.