road-

റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ അറ്റകുറ്റപ്പണി നടത്തിയ ഭാഗത്തെ ടാർ ഇളകുന്നതായി പരാതി. അത്തിക്കയം അറയ്ക്ക്മൺ ജംഗ്ഷൻ മുതൽ കുടമുരുട്ടി പെരുന്തേനരുവി റോഡ് വരെയാണ് ഒരാഴ്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ ഒരാഴ്ച പിന്നിടുമ്പോൾ ടാർ ഇളകിയതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഏറെ നാളായി തകർച്ചയിലായിരുന്ന റോഡാണിത്. നിർമ്മാണത്തിലെ അപാകതയാണ് റോഡിലെ ടാർ ഇളകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. വളവിൽ ഉൾപ്പടെ മെറ്റൽ ഇളകി കിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ്.