പത്തനംതിട്ട: ശബരിമല കളഭാഭിഷേകത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കളഭം എവിടെ നിന്ന് വരുന്നുവെന്ന് ആരും വ്യക്തമാക്കുന്നില്ല. അഭിഷേകം നടത്തിയവർക്ക് പണം തിരികെ കൊടുക്കുന്നില്ല. അഴിമതിയും കൊള്ളയുമാണ് ശബരിമലയിൽ നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. കളഭാഭിഷേകത്തിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങൾ കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. നവകേരള സദസിനെതിരെ ഒന്നോ രണ്ടോ പേരെ ഉപയോഗിച്ച് ഗറില്ലാ മോഡൽ ആക്രമണം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.