പന്തളം: പന്തളം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രത്നമണി സുരേന്ദ്രനെ പരസ്യമായി മുനിസിപ്പൽ ഓഫീസിൽ നഗരസഭ ചെയർ പേർസൺ അസഭ്യവർഷം ചൊരിഞ്ഞതിനെതിരെ മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർ പേഴ്‌സൺന്റെ ഓഫീസ് ഉപരോധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയാ വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ശാന്തി സുരേഷ് അദ്ധ്യക്ഷതവഹിച്ചു.മഞ്ജു വിശ്വനാഥ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ, സുധാ അച്യുതൻ, ഏലിയാമ്മ കുഞ്ഞുമോൻ, ഗീത പി.നായർ, വത്സമ്മ തുണ്ടത്തിൽ, രമണി രാജൻ, രാധ രാജൻ,എസ്. ഷെരീഫ്, കെ. ആർ.വിജയ കുമാർ, എ.നൗഷാദ് റാവുത്തർ, അനിൽ കുമാർ, നജുമുദീൻ, കെ.എൻ.രാജൻ,വേണു കുമാരൻ നായർ, ചൈത്രം സുരേഷ്,ബൈജു മുകടിയിൽ, സുലൈമാൻ,വിനോദ് മുകടിയിൽ എന്നിവർ പ്രസംഗിച്ചു.