തിരുവല്ല: ചലച്ചിത്രതാരം എം.ജി.സോമന്റെ 26-ാം മത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 7.30ന് പുഷ്പാർച്ചന അന്ത്യവിശ്രമം കൊള്ളുന്ന മണ്ണടിപറമ്പിൽ വീട്ടിൽ നടക്കും. തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 17ന് തിരുവല്ലാ ശാന്തി നിലയത്തിൽ എം..ജി.സോമൻ അനുസ്മരണം സോമ ഗായത്രി നടത്തും. ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി വിശിഷ്ടാതിഥിയാകും.