തിരുവല്ല: സുദർശനം ആയുർവ്വേദ ഐ ഹോസ്പിറ്റൽ ആൻഡ് പഞ്ചകർമ്മ സെന്ററിന്റെ പുതിയ അനക്സ് മന്ദിരം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് ഡോ.സജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി മോഹൻകുമാർ ഭദ്രദീപം തെളിച്ചു. മഞ്ഞാടി തൈമലയിൽ സുദർശനം ആസ്ഥാന മന്ദിരത്തിന് സമീപം പുതുക്കി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൽ നടന്ന സമ്മേളനത്തിൽ വാർഡ് കൗൺസിലർ ജാസ് പോത്തൻ, കെ.ആർ.പ്രതാപചന്ദ്രവർമ്മ, അഡ്വ.ഹരികൃഷ്ണൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യൻ, അശ്വതി ഭവനിലെ ഡോ.ഏ.സി.രാജീവ് കുമാർ, പ്രമോദ് ഫിലിപ്പ് (സ്നേഹദീപം ട്രസ്റ്റ്, കുറ്റൂർ), പി.സുനിൽകുമാർ (സ്ഥപതി കൺസ്ട്രക്ഷൻസ്), സുദർശനം എഫ്.സി മാർവെൽസ് ടീം ക്യാപ്റ്റൻ ബിനു, കിരൺ എകെ ഡിസൈൻസ്, ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി. ഗോകുലൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.ചിത്രാ രാജൻ, ഡയറക്ടർ ഡോ.എം.എസ്.ഹരിശങ്കർ, എൻ.എ.ബി.എച്ച് കോർഡിനേറ്റർ ഡോ.രതീഷ് കുമാർ, ആയുർവേദ നേത്രചികിത്സയിൽ ഉപരിപഠനം നടത്തുന്ന ഡോ.അഞ്ജന എസ്.ഗോകുൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്തവർക്ക് വിരുന്നൊരുക്കി. ആർ.ജെ.സുമേഷ് ചുങ്കപ്പാറ ചടങ്ങുകൾ നിയന്ത്രിച്ചു.