അടൂർ: വെള്ളക്കുളങ്ങര ജംഗ്ഷനിലെ കടകൾക്ക് ഇന്നലെ രാവിലെ 8.30 ന് കടയ്ക്ക് തീപിടിച്ചു. മണക്കാല വിനോദ് ഭവനിൽ കെ. പഞ്ചമന്റെ ഹാർഡ്‌വെയർ കടയ്ക്കാണ് ആദ്യം തീ പിടിച്ചത്. അടുത്തുള്ള മിൽമ സ്റ്റാളിനും തീപിടിച്ചു. അടൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഒന്നരമണിക്കൂർ പരിശ്രമത്തിനുശേഷമാണ് തീ പൂർണമായും അണച്ചത്. കത്തിച്ചുവച്ച നിലവിളക്കിൽ നിന്ന് തീ പടർന്നതാകാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ മഹേഷ്, സാനിഷ്, സന്തോഷ്, മുഹമ്മദ്, രാജേഷ്, സന്തോഷ്ജോർജ്, സൂരജ് , അഭിലാഷ് , ഹോംഗാഡ് മോനച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.