
അടൂർ : പറക്കോട് - ചിരണിക്കൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പൊതുമരാമത്ത് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ബിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.ബിനു ഉദ്ഘാടനം ചെയ്തു. ഡി.ശശികുമാർ, ഉമ്മൻ തോമസ്, സാലു ജോർജ്, നിസാർ കാവിളയിൽ, ശ്രീകുമാർ കോട്ടൂർ, ഷിബു ചിറക്കരോട്ട്, കെ.വി.രാജൻ, റീനാസാമുവൽ, ഗോപു കരുവാറ്റാ, പി.കെ.മുരളി, അനൂപ് ചന്ദ്രശേഖർ, തൗഫീഖ് രാജൻ, അംജത് അടൂർ, അരവിന്ദ് ചന്ദ്രശേഖർ, നിഖിൽ ഫ്രാൻസിസ്, ജി.റോബർട്ട്, എൻ.കെ.കൃഷ്ണൻ കുട്ടി, സൈജു വീനസിൽ എന്നിവർ പ്രസംഗിച്ചു.