furniture
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഗ്രന്ഥശാലകൾക്ക് ഫർണീച്ചർ നൽകിയപ്പോൾ

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 18 ഗ്രന്ഥശാലകൾക്ക് ഫർണിച്ചർ നൽകി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി. ആന്റണി, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, സോമൻ താമരച്ചാലിൽ, മറിയാമ്മ എബ്രഹാം, വിശാഖ് വെൺപാല, രാജലക്ഷ്മി, ബെന്നി മാത്യു, എ.ലോപ്പസ്, പ്രൊഫ. സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.