ചെങ്ങന്നൂർ : വെൺമേഘങ്ങൾ എന്ന ഹ്രസ്വ ചിത്രത്തെ അടിസ്ഥാനമാക്കി ചെങ്ങന്നൂർ ഛായ ആസ്വാദനസഭ സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ.പി അശ്വനികുമാർ അദ്ധ്യക്ഷനായിരുന്നു. ചലച്ചിത്രകാരൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. സംവിധായകൻ എം.ബി പദ്മകുമാർ, അഡ്വ.ഡി.വിജയകുമാർ, റെജി ഓതറ, കെ.ഷിബു രാജൻ, കൃഷ്ണകുമാർ കാരയ്ക്കാട്, പ്രഭാകരൻ നായർ ബോധിനി, ആർ.ബിനുരാജ്, നന്ദകുമാർ ശർമ്മ, ആർ.രാധാകൃഷ്ണൻ നായർ, എ.അരുൺ, ഹരിബാബു, കെ.രാജഗോപാൽ, കാർത്തിക കല്യാണി, എസ്.ഡി വേണുകുമാർ, എസ്.ശ്രീകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.