sabarimala

പത്തനംതിട്ട: സർക്കാർ സംവിധാനം ശബരിമലയിൽ പൂർണമായി പരാജയപ്പെട്ടെന്നും ഭക്തരോട് കാട്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും യു.ഡി.എഫ് സംഘം. നിലയ്ക്കൽ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിൽ ബസുകളിൽ കുത്തിനിറച്ചിരിക്കുന്ന തീർത്ഥാടകരുടെയും പമ്പയിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നവരുടെയും ബുദ്ധിമുട്ടുകൾ നേരിട്ടുകണ്ടു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിലുള്ള സംഘം നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെത്തി തീർത്ഥാടകരോട് ദുരിതങ്ങൾ ചോദിച്ചറിഞ്ഞു. കെ.എസ്.ആർ.ടി സി, പൊലീസ്, ദേവസ്വം അധികൃതരുമായും ചർച്ച നടത്തി.

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജി പ്രസന്നകുമാർ, സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.പി.സാജു, മുസ്ലീം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായി എന്നിവരായിരുന്നു യു.ഡി.എഫ് സംഘത്തിൽ.

മനുഷ്യാവകാശ ലംഘനത്തിന്

നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് അവർ പറഞ്ഞു.