
പത്തനംതിട്ട: കേരള സർക്കാരിന്റെ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്പയെടുത്ത് കുടിശികയായിട്ടുള്ള അംഗങ്ങൾക്ക് പിഴപ്പലിശ ഇളവുകളോടുകൂടി വായ്പ കുടിശിക അടയ്ക്കാം. മരിച്ചുപോയതും മാരകമായ അസുഖം ബാധിച്ചവരുടെയും വായ്പകൾ അടച്ചു തീർക്കുന്ന പക്ഷം പലിശയിൽ 60% വരെ ഇളവ് അനുവദിക്കാവുന്നതാണ്. ഈ പദ്ധതിയുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അംഗങ്ങൾ വായ്പ കുടിശിക അടച്ചു തീർക്കണമെന്ന് ബാങ്ക് പ്രസിഡന്റ് കെ.അനിൽകുമാർ അറിയിച്ചു.