പന്തളം: വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ചു. ഇന്നലെ നടന്ന അന്നദാന വഴിപാട് പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനംചെയ്തു. എ. ഒ.എസ്. സുനിൽകുമാർ, മേൽശാന്തി രാജേഷ് ജെ. പോറ്റി, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിനു നരേന്ദ്രൻ, വൈസ് പ്രസിഡന്റ് രാജീവ്, പ്രഭ വി. മറ്റപ്പള്ളി എന്നിവർ പങ്കെടുത്തു.