electric-
ഇടി മിന്നലിൽ കൊച്ചുകുളം വന്നതുംമുറിയിൽ തോമാച്ചൻറെ വീടിനു കെടുകാടുകൾ സംഭവിച്ചപ്പോൾ

റാന്നി : ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിനു നാശം. കുടമുരുട്ടി കൊച്ചുകുളം വന്നതുംമുറിയിൽ തോമാച്ചന്റെ വീടിനാണ് കേടുപാടുകളുണ്ടായത്. ഇടിമിന്നലിൽ വീടിന്റെ മേൽകൂരയിലെ ഓടിലും, ഷീറ്റിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വയറിംഗ് സംവിധാനം പൂർണ്ണമായും നശിച്ചു. കിടപ്പു രോഗിയായ തോമാച്ചന്റെ ദേഹത്ത് മേൽക്കൂരയിൽ ഓടുകൾക്ക് ഇടയിൽ വെളിച്ചം കയറുവാൻ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റു. വിവരം അറിഞ്ഞ് വാർഡ് മെമ്പറും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.