anandhu-
അനന്ദു

ചെങ്ങന്നൂർ : കഞ്ചാവുമായി യുവാവ് പിടിയിൽ. എണ്ണയ്ക്കാട് പെരിങ്ങാട് ശ്രീ വിലാസത്തിൽ അനന്ദു (23)നെയാണ് കഞ്ചാവ് കൈവശം വച്ച് കടത്തിയതിന് എക്സൈസൈസ് പിടികൂടിയത്. ഇയാൾ തോപ്പിൽചന്ത - എണ്ണയ്ക്കാട് റോഡിൽ കൊച്ചു കുലായകൻതോടിന് കുറുകയുള്ള ചെറിയ കലുങ്കിന് സമീപം കഞ്ചാവ് വില്പനയ്ക്കായി തയാറാകുമ്പോഴാണ് ചെങ്ങന്നൂർ എക്സ്സൈസ് സിഐ സജീവ് കുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ പിടിയിലായത്. 155 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു.