citu-
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു സ്ഥാപക ദിനത്തിൽ മംഗലം മരുപ്പച്ച ഓൾഡേജ് ഹോമിൽ നടന്ന അന്നദാനം എം.കെ മനോജ്‌ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു രൂപീകരിച്ചിട്ട് എട്ടു വർഷം പൂർത്തിയായി. സ്ഥാപക ദിനത്തോട് അനുബന്ധിച്ചു പതാക ഉയർത്തലും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു.തുടർന്ന് മംഗലം മരുപ്പച്ച ഓൾഡേജ് ഹോമിൽ അന്നദാനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.കെ മനോജ്‌ ഉദ്ഘാടനം ചെയ്തു. യു.സുഭാഷ്, പി.ഡി സുനീഷ് കുമാർ, മധു ചെങ്ങന്നൂർ, അനീഷ് കുമാർ എം.കെ, കെ.വിനോദ്, ബിന്ദു രാജൻ എന്നിവർ പങ്കെടുത്തു.