
പത്തനംതിട്ട : ശബരിമലയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ ഇടപെടണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശബരിമലയിൽ എത്തുന്ന പല തീർത്ഥാടകർക്കും ദർശനം നടത്താൻ സാധിക്കാതെ മടങ്ങിപോവുകയാണ്. ഭക്തർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് യാതന അനുഭവിക്കുന്നു. ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമലയുടെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി ജി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പ്രദീപ് ഓമല്ലൂർ, അമല ജോജി, ഷാജി സുക്കൂർ, സുബൈർ എം.വി.ബി, സബീന നാസർ, ഉല്ലാസ്, രാജൻ, വിവേക് കുളനട, കെ.വി.രാജൻ, അജിമോൻ കയ്യാലത്ത്, ഷിന്റോ തെന്നാലത്ത് എന്നിവർ പ്രസംഗിച്ചു.