
ചെങ്ങന്നൂർ: നവകേരള സദസിന്റെ ഭാഗമായി വിദ്യാഭ്യാസവും സാംസ്കാരിക മേഖലയും എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രമേശ് അദ്ധ്യക്ഷയായി. ഡോ.ബിജി എബ്രഹാം മോഡറേറ്ററായി. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ആർ.രാജേഷ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, ഡോ.ജെറി മാത്യു, സംഘാടക സമിതി കൺവീനർ ജെ.പ്രശാന്ത് ബാബു, പഞ്ചായത്തു പ്രസിഡന്റുമാരായ പുഷ്പലത മധു, ടി.സി സുനിമോൾ, ജില്ല പഞ്ചായത്ത് അംഗം ഹേമലത മോഹൻ, ജി.വിവേക്, വി.കെ.അശോക് കുമാർ എന്നിവർ സംസാരിച്ചു.