block-
തീർത്ഥാടക വാഹനം വഴിയിൽ തടഞ്ഞപ്പോൾ ഉണ്ടായ ഗതാഗതക്കുരുക്ക്

റാന്നി: ശബരിമലയിലേക്കുള്ള തീർത്ഥാടക പ്രവാഹത്തെ തുടർന്ന് മുക്കട-ഇടമൺ-അത്തിക്കയം റോഡിലും, പെരുനാട് -ളാഹ, പുതുക്കട മേഖലയിലും പൊലീസ് വാഹനങ്ങൾ തടഞ്ഞു. അത്തിക്കയം മുതൽ വാകത്താനം വരെ റോഡിൽ വാഹനങ്ങൾ നിരന്നു. .വീതി കുറഞ്ഞ റോഡിൽ പാത കൈയ്യടക്കി തീർത്ഥാടക വാഹനങ്ങൾ നിറഞ്ഞതോടെ നാട്ടുകാർക്ക് വാഹനവുമായി പുറത്തിറങ്ങാൻ പാറ്റാതായി. വെച്ചൂച്ചിറ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതകുരുക്കഴിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.തീർത്ഥാടക വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞിടാത്തതാണ് പ്രശ്നമായത്..പലയിടത്തും നാട്ടുകാർ തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകി.