
കാരംവേലി : ഗവ.എൽ.പി സ്‌കൂളിൽ കഥകളി ആശാൻ കലാമണ്ഡലം അരുൺ കഥകളിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സെടുത്തു. നാലാം ക്ലാസിലെ 'മുരളി കണ്ട കഥകളി ' പാഠഭാഗത്തെ ആസ്പദമാക്കിയാണ് ക്ലാസ് സംഘടിപ്പിച്ചത്. കഥകളിയുടെ ആവിർഭാവം, വേഷങ്ങൾ, ചടങ്ങുകൾ, മുദ്രകൾ തുടങ്ങിയവയെ കുറിച്ച് ആധികാരികമായി അവതരണം നടത്തി. വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ച ക്ലാസ് കുട്ടികൾക്ക് പ്രയോജനകരവും ആസ്വാദ്യകരവുമായി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പ്രഥമ അദ്ധ്യാപിക പാടിയ കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതയെ ദൃശ്യാവിഷ്‌കാരമായി അവതരിപ്പിക്കുകയും ചെയ്തു.