
കോന്നി : നവ കേരള സദസിന്റെ ഭാഗമായി കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിറുത്തി അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം സംഘടിപ്പിച്ചു. കല്ലാറിന്റെ ഇരുകരകളിലുമായി തിങ്ങിക്കൂടിയ ജനങ്ങളെ ആവേശത്തിലാക്കി
24 കുട്ട വഞ്ചികളാണ് പ്രദർശന ജലയാത്രയിൽ പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്‌ഥാന മന്ത്രിമാരുടെയും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെയും ചിത്രങ്ങൾ നിരത്തിയ വഞ്ചികളും കോന്നി ആനക്കൂടിന്റെയും അടവി ഇക്കോ ടൂറിസത്തിന്റെയും ചിത്രങ്ങൾ ചേർത്ത പ്ലക്കാർഡുകളുമായുള്ള വഞ്ചികളും വൈവിദ്ധ്യമായി അണിനിരന്നു.
മത്സരത്തിൽ 10 കുട്ട വഞ്ചികളാണ് പങ്കെടുത്തത്. മത്സരത്തിൽ ബാബു പി.എസ് തുഴഞ്ഞ കുട്ടവഞ്ചി ഒന്നാംസ്ഥാനം നേടി. രാധാകൃഷ്ണൻ തുഴഞ്ഞവഞ്ചി രണ്ടാം സ്‌ഥാനവും ഉണ്ണികൃഷ്ണൻ നായർ തുഴഞ്ഞ കുട്ടവഞ്ചി മൂന്നാം സ്ഥാനവും നേടി.
മത്സരം കെ.എഫ്.ഡി.സി ഡയറക്ടർ പി.ആർ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.ജെ.ജയിംസ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം എ.ആർ.സ്വഭു, പത്മകുമാരി, സുലേഖ.എം.എസ്, ബിന്ദു സി എസ്, പ്രവീൺ പ്രസാദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാർ,തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പ്രസംഗിച്ചു.