13-mathews-mar-seraphim

മല്ലപ്പള്ളി : മലങ്കര മർത്തോമ്മ സുറിയാനി സഭയുടെ അഭിഷക്തനായ മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പാ തിരുമേനിക്ക് മുരണി ശ്രീഭദ്രകാളി ക്ഷേത്ര ഭരണ സമിതി സ്വീകരണം നൽകി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രകാശ് കുമാർ വടക്കേമുറി, ജോയിന്റ് സെക്രട്ടറി ശ്രീരാജ് ആർ.നായർ, വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്രൻ കളരിക്കൽ, ഖജാൻജി മുരളിധരൻ നായർ റ്റി.പി, കമ്മിറ്റിയംഗങ്ങളായ ശശിധരൻ നായർ കാക്കനാട്ട്, പ്രകാശ് ആർ.തെക്കേടത്ത് മഠത്തിൽ, ശ്രീകുമാർ ചന്ദ്രികാ ഭവനം എന്നിവർ പ്രസംഗിച്ചു.