ചെങ്ങന്നൂർ: കായംകുളം മുനിസിപ്പൽ കൗൺസിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് 01തിരുവൻവണ്ടൂർ ഡിവിഷൻ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. കായംകുളം മുനിസിപ്പൽ കൗൺസിൽ 32ഫാക്ടറി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 82.2 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 945 പേർ വോട്ടു ചെയ്തു (സ്ത്രീകൾ 515, പുരുഷന്മാർ 430). ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് 01 തിരുവൻവണ്ടൂർ ഡിവിഷനിൽ (തിരുവൻവണ്ടൂർ പഞ്ചായത്ത് 01 മുതൽ 08 വരെ വാർഡുകൾ) നടന്ന ഉപതിരഞ്ഞെടുപ്പിൽ 57.27 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 4938 പേർ വോട്ടു ചെയ്തു (സ്ത്രീകൾ 2630, പുരുഷന്മാർ 2308).