
തിരുവല്ല : നവകേരളസദസിന് മുന്നോടിയായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല എം.ജി.എം സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര ഇന്ന് വൈകിട്ട് 3.30ന് സംഘടിപ്പിക്കും. പതിമൂന്നു സി.ഡി.എസുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമാണ് പങ്കെടുക്കുക. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. 4ന് എം.ജി.എം സ്കൂൾ ഗ്രൗണ്ടിൽ നിന്ന് എസ്.സി.എസ് സ്കൂൾ ഗ്രൗണ്ടിലേക്ക് ആയിരക്കണക്കിന് വനിതകളെ അണിനിരത്തി വിളംബര ഘോഷയാത്ര നടക്കും. മാത്യു ടി.തോമസ് എം.എൽ.എയുടെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സബ് കളക്ടർ സഫ്നാ നസ്റുദ്ധീൻ മുഖ്യാതിഥിയാകും.