13-congress-mulakuzha

മുളക്കുഴ: അർഹതയുള്ളവരെ ക്ഷേമ പെൻഷനിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മുളക്കുഴ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് സജികുമാർ അദ്ധ്യക്ഷത വഹിച്ചു. റ്റി.വി.ഗോപിനാഥൻ, ജി.ശാന്തകുമാരി , ബിന്ദു.എം.ബി, പ്രവിൺ എൻ.പ്രഭ, നരേന്ദ്രനാഥ്, രാഹുൽ കൊഴുവല്ലൂർ, ജേക്കബ് വഴിയമ്പലം, രാജശേഖരൻ നായർ, ഈശ്വര ചന്ദ്രദേവ്, അജയൻ പാറയ്ക്കൽ, കുട്ടൻപിള്ള, മുരളിധരൻ , വറുഗീസ് കോശി, രവിന്ദ്രൻ എന്നിവർ പ്രസംഗിച്ചു.