ശബരിമല: കാലിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി ശബരിമല തീർത്ഥാടകർക്ക് ഗുരുതര പരിക്ക്. ആന്ധ്രാസ്വദേശികളായ സായി മഹേഷ് റെഡി (32), സൂര്യബാബു (22) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി -ഇലവുങ്കൽ- പമ്പ റോഡിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇവിടെ ബസുകൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. സായി മഹേഷും സൂര്യബാബുവുമെത്തിയ ബസ് നിറുത്തിയിട്ടതോടെ വിശ്രമിക്കാനായി ഇരുവരും റോഡരികിൽ ബസിനടിയിൽ കാൽനീട്ടി കിടന്നു. ഇതറിയാതെ ഡ്രൈവർ പിന്നീട് ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം.