14-adv-sabu-thomas-ovanal
സെക്രട്ടറി അഡ്വ. സാബു തോമസ് ഓവനാൽ

പത്തനംതിട്ട : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇ- സ്റ്റാമ്പ് സംവിധാനം നോട്ടറിമാർക്കു കൂടി ലഭ്യമാക്കണമെന്ന് ഓൾ കേരള നോട്ടറി അഡ്വക്കേറ്റ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.ഒ. റോബിൻസൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. മുളക്കുഴ വേണു, അഡ്വ. ആനിസ്വീറ്റി, അഡ്വ.ലത, അഡ്വ.ബിനോ ജോർജ്ജ് എന്നിവർ പങ്കെടുത്തു.ജില്ലാ പ്രസിഡന്റായി അഡ്വ.ജി.അജിത്കുമാറിനെയും സെക്രട്ടറിയായി അഡ്വ. സാബു തോമസ് ഓവനാലിനെയും ട്രഷററായി അഡ്വ.അനിത നായരെയും ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അഡ്വ.എസ്.മൻസൂർ, അഡ്വ. എസ്.ഡി.സന്തോഷ്, അഡ്വ.ഡി.രാധാകൃഷ്ണൻ നായർ, അഡ്വ. ജൂലി മാത്യൂസ് എന്നിവരെയും തിരഞ്ഞെടുത്തു.