പത്തനംതിട്ട: ശബരിമലയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധി ഡി.സി.സി നാളെ രാവിലെ 10 മുതൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി കോർണറിൽ പ്രതിഷേധ സത്യഗ്രഹം നടത്തുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.