ചെങ്ങന്നൂർ: 16ന് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചെങ്ങന്നൂർ മണ്ഡല നവകേരള സദസിന്റെ ഒരുക്കങ്ങളായി. മണ്ഡലത്തിലെ 192 ബൂത്തുകളിലും ബൂത്ത് തലയോഗങ്ങൾ പൂർത്തിയായി. 1698 വീട്ടുമുറ്റയോഗങ്ങൾനടന്നു. 20 പരാതി കൗണ്ടറുകളാണ് ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് മണിമുതൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം. നാലു ജീവനക്കാർ വീതം കൗണ്ടറുകളിൽ ഉണ്ടാകും. പൊതുജനങ്ങൾക്ക് ലഘുഭക്ഷണവും കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്.