bjp

പത്തനംതിട്ട : ശബരിമല തീർത്ഥാടകരോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതഷേധാർഹമാണെന്ന് ബി.ജെ.പി. യോഗം സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് എം.എസ്. മുരളി, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുളിവേലി, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമ രവി, മണ്ഡലം ജനറൽ സെക്രട്ടറി സതീഷ്, ഭാരവാഹികളായ ബിന്ദു സാജൻ, ജി.വിദ്യാധിരാജൻ, സുരേഷ് ഓലിത്തുണ്ടിൽ, ഗോപാലകൃഷ്ണ കാരണവർ, പ്രിയാ സതീഷ്, അനൂപ് ശിവാനി, കെ.ആർ.ശ്രീകുമാർ, ശ്രീവിദ്യ സുഭാഷ്, വിജയൻ തുടങ്ങിയവർ സംസാരിച്ചു