മല്ലപ്പള്ളി: മഞ്ഞത്താനം സെന്റ് തോമസ് ഓർത്തഡോക്‌സ് ചാപ്പലിൽ വി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പെരുന്നാൾ ഇന്നും നാളെയുമായി നടത്തും. ഇന്ന് വൈകിട്ട് 6.30ന് സന്ധ്യനമസ്‌കാരം, 7.30ന് പ്രസംഗം റവ.ഫാ.അനീഷ് ഐസക് മാത്യു, പ്രദക്ഷിണം ആശുപത്രിപ്പടി കുരിശിലേക്ക്, 16രാവിലെ 7.15ന്, പ്രഭാത നമസ്‌കാരം ,8.15 ന് വി.കുർബാന യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് (നിരണം ഭദ്രാസനാധിപൻ),9.30 ന് നേർച്ച വിളമ്പ്.