
ചെങ്ങന്നൂർ : ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുജന്യ ഗോപി വൻഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.സുനിൽ കുമാറിനെക്കാൾ 1452 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സിറ്റിംഗ് സീറ്റ് നിലനിറുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ഓമനക്കുട്ടൻ മൂന്നാംസ്ഥാനത്തേക്ക് ഒതുങ്ങി. അന്തരിച്ച ടി.ഗോപി 2020 ലെ തിരഞ്ഞടുപ്പിൽ 1059 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സുജന്യ ഗോപിക്ക് 2672 വോട്ടുകൾ നേടാനായി. യു.ഡി.എഫ് സ്ഥാനാർത്ഥി 1220 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥി 1047 വോട്ടുകളും നേടി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി.