
ശബരിമല: നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യങ്ങൾ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വിലയിരുത്തി. തുടർന്ന് തീർത്ഥാടകർക്കൊപ്പം ബസിൽ മന്ത്രി പമ്പയിലേക്ക് യാത്ര ചെയ്തു. എം.എൽ.എ മാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.