ചിറ്റാർ: വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെ രക്ഷിക്കുക, കർഷകർക്ക് നഷ്ടപരിഹാരം നൽകുക, വനാതിർത്തിയിൽ കിടങ്ങുകളും സോളാർ വേലിയും സ്ഥാപിക്കുക തുടങ്ങിയ ആവര്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കെ. പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി ചള്ളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലാലു, ബ്ലോക്ക് സെക്രട്ടറിമാരായ എം.ആർ ശ്രീധരൻ, രവി കണ്ടത്തിൽ, എ. ബഷീർ, കെ.പി.എസ് നായർ, മണ്ഡലം ഭാരവാഹികളായ ബെന്നി ചുണ്ടമണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.