
പഴകുളം : പഴകുളം ഗവ. എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ഭാഷോത്സവം സംഘടിപ്പിച്ചു. എസ്.എം.സി വൈസ് ചെയർമാൻ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക മിനിമോൾ സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ അഡ്വ. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സംയുക്ത ഡയറിക്കുറിപ്പായ കിളിക്കൊഞ്ചലിന്റെ പ്രകാശനം വാർഡ് മെമ്പർ സാജിത റഷീദ് നിർവഹിച്ചു. അദ്ധ്യാപിക ജിഷി വിഷയാവതരണം നടത്തി. അദ്ധ്യാപകരായ ഇഖ്ബാൽ, ഗോപിക, ചിത്ര, എസ്.എം.സി അംഗങ്ങളായ അനീഷ്, രേഷ്മ എന്നിവർ സംസാരിച്ചു.