photo

വള്ളിക്കോട്: വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ ആദ്യഘട്ട മാലിന്യ മുക്ത പ്രഖ്യാപനം പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവ്വഹിച്ചു. വികസനസ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എം.പി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജി.സുഭാഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപെഴ്‌സൺ എസ്. ഗീത , മെമ്പർമാരായ ജെ. ജയശ്രീ, ജി. ലക്ഷ്മി, ലിസി ജോൺസൺ, പ്രസന്നകുമാരി, അഡ്വ.തോമസ് ജോസ് , ആതിര മഹേഷ്, സി.ഡി.എസ്. ചെയർപെഴ്‌സൺ സരിത മുരളി, സെക്രട്ടറി പി.ജെ. രാജേഷ്, അസി.സെക്രട്ടറി മിനി തോമസ്, എച്ച്.ഐ. ശങ്കരി, ഹരിത കേരളം മിഷൻ ആർ.പി പ്രീതി മോൾ, തുടങ്ങിയവർ പ്രസംഗിച്ചു.