bjp-

മുളക്കുഴ: കാട്ടുപന്നിയുടെ ആക്രമണം അതിരൂക്ഷമായ മുളക്കുഴ പഞ്ചായത്തിൽ അധികാരികൾ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പന്നിയുടെ മുഖംമൂടിയണിഞ്ഞ് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്തിലെ മുഴുവൻ കൃഷിയിടങ്ങളും നശിപ്പിക്കുകയും ഒപ്പം മനുഷ്യനെയും പന്നി ആക്രമിക്കുകയാണ്. നിരവധി സംഭവം ഉണ്ടായിട്ടും യാതൊരു നടപടിയും എടുക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് ബി.ജെ.പി സമരം നടത്തിയത്. ഉപരോധ സമരം മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശരത്ത് ശ്യാം അദ്ധ്യക്ഷനായി. മണ്ഡലം ജന.സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി.