bjp

ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെ കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായി രാജ്യവ്യാപകമായി നടക്കുന്ന വികസിത ഭാരത സങ്കല്പ യാത്ര ആലാ പഞ്ചായത്തിൽ പര്യടനം നടത്തി. കോടുകുളഞ്ഞി ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പെണ്ണുക്കര കരയോഗം ഹാളിൽ നടന്ന യോഗം പഞ്ചായത്തംഗം ടി.സി രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിരവധി കേന്ദ്ര പദ്ധതികളെ കുറിച്ച് വിവിധ ഡിപ്പാർട്ട്മെന്റ് ഓഫീസർമാർ വിശദീകരിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. സബ്സിഡി ലഭിക്കുവാനായി ബയോമെട്രിക് സൗകര്യം ക്യാമ്പിൽ ഒരുക്കി. സൗജന്യ പ്രമേഹ- രക്തസമ്മർദ്ദ പരിശോധന നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.അരുൺ അദ്ധ്യക്ഷനായി.