ഒാമല്ലൂർ: ചക്കുളത്തുകാവ് ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് ഇന്ന് തുടക്കം. ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം, വിശേഷാൽ പൂജകൾ, കളമെഴുത്തുംപാട്ട്, അന്നദാനം, ദീപാരാധന, ഘോഷയാത്ര, ദീപക്കാഴ്ച, തൃക്കാർത്തിക പൊങ്കാല തുടങ്ങിയവയാണ് ചടങ്ങുകൾ. ഉത്സവത്തിനും നവാഹജ്ഞാന യജ്ഞത്തിനും ഇന്നലെ പറമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതിരി ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് കുമാർ കേശവപുരം അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ ഏഴരയ്ക്ക് നവാഹജ്ഞാന യജ്ഞം ആരംഭിക്കും. നാളെ വൈകിട്ട് അഞ്ചിന് നാരങ്ങാവിളക്ക്. 17ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാർച്ചന. 19ന് രാവിലെ 11ന് നവാക്ഷരി ഹോമം. 20ന് രാവിലെ 9.30ന് മഹാമൃത്യുഞ്ജയ ഹോമം, തുടർന്ന് പാർവതീ പരിണയ ഘോഷയാത്ര. 21ന് വൈകിട്ട് അഞ്ചിന് സപ്തമാതൃപൂജ. 22ന് രാവിലെ 11.30ന് കുമാരിപൂജ. 23ന് വൈകിട്ട് ഏഴിന് കളമെഴുത്തുംപാട്ടും. 24ന് രാവിലെ ഒൻപതിന് തൃക്കാർത്തിക പൊങ്കാല സിനിമ, സീരിയൽ താരം കൃഷ്ണതുളസീ ബായി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് എഴുന്നെള്ളത്ത്.