cmp
സി.എം.പി ജില്ലാ സമ്മേളനം അസി.സെക്രട്ടറി അഡ്വ. എം.പി. സാജു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പെൻഷൻ കൊടുക്കാൻ ഇല്ലാത്ത സർക്കാർ ജനങ്ങളുടെ ചെലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന രാഷ്ട്രീയ പ്രചരണ ജാഥയാണ് നവകേരള സദസെന്ന് സി.എം.പി. അസി.സെക്രട്ടറി അഡ്വ. എം.പി. സാജു. സി.എം.പി ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സന്ദർശിക്കുന്ന ആയിരക്കണക്കിന് ഭക്തർ ദർശനം കിട്ടാതെ മടങ്ങുകയാണ്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ശബരിമലയെ സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണു മണ്ണടി അദ്ധ്യക്ഷത വഹിച്ചു. സി.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.നിസാർ, തങ്കമ്മ രാജ്യൻ, എൻ.ഐ. മത്തായി, ബി.മനോജ്, പന്തളം പ്രസന്നൻ, വത്സലാ ശശി, ഗീതാ സുരേഷ്, യമുനാ ദേവരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയായി തങ്കമ്മ രാജനേയും, ജോ.സെക്രട്ടറിയായി ബി.മനോജിനെയും തിരഞ്ഞെടുത്തു.