പത്തനംതിട്ട : കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്‌പോർട്‌സ് ക്ലബ്ബ് ആൻഡ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഖില കേരള വോളിബോൾ ടൂർണമെന്റ് ജനുവരി 23 മുതൽ 27 വരെ നടക്കും. സ്‌പോൺസർഷിപ്പിന്റെയും പാസിന്റെയും വിൽപ്പന മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. പരപ്പുഴ സെയിൽസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിനു പരപ്പുഴ ആദ്യ സ്‌പോൺസർഷിപ്പും അശോകൻ പാസും ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, ബിജിലി പി ഈശോ, ടൂർണമെന്റ് ജനറൽ കൺവീനർ ബാബു വടക്കേൽ, സിറിൾ സി മാത്യു, ജെറി മാത്യു സാം, ഡോ.മാത്യു പി.ജോൺ, മിനി ശ്യാം മോഹൻ, ശാന്തൻ മലയാലപ്പുഴ, റോയ് എം.ഏബ്രഹാം, മാത്യു സഖറിയ, പ്രൊഫ.പി.ജി.ഫിലിപ്പ്, രജ്ജി മാരാമൺ, പി.റ്റി.ആർ കുറുപ്പ്, കുര്യൻ മടയ്ക്കൽ, ജോബി മേലേകിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.