ആറന്മുള: ശബരിമല തീർത്ഥാടകരുടെ ദുരിതങ്ങൾ അവസാനിപ്പിക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പള്ളിയോട സേവാ സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ആസൂത്രണത്തിന്റെ പാളിച്ചയും, പരിചയ സമ്പന്നരുടെ അഭാവവുമാണ് തീർത്ഥാടനം ദുരിതമാവാൻ കാരണം. അനിയന്ത്രിതമായ തിരക്ക് മൂലം ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ സർക്കാർ ഉണർന്നു പ്രവത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സുഖദർശനം, സുരക്ഷിത ദർശനം എന്നലക്ഷ്യം നടപ്പിലാക്കാൻ കഴിയണം. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാർത്ഥസാരഥി ആർ.പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, കമ്മിറ്റിയംഗങ്ങളായ കൃഷ്ണ കുമാർ കൃഷ്ണവേണി, ശശികുമാർ പാണ്ടനാട്, കെ.ജി കർത്ത, അജിഷ് കുമാർ, ഹരീഷ് കുമാർ , വി.കെ ചന്ദ്രൻ, ടി.കെ.ചന്ദ്രശേഖരൻ നായർ, സന്തോഷ്‌കുമാർ, രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.