
അടൂർ : ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെക്യൂരിറ്റി വിഭാഗത്തിലേക്ക് സായുധസേനയിൽ നിന്ന് വിരമിച്ച പുരുഷ, വനിതാ ജീവനക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 45. ഇന്റർവ്യൂ : 28 രാവിലെ 10ന്. ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡി.ഫാം, ബി.ഫാം കേരള ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. ഇന്റർവ്യൂ : 29ന് രാവിലെ 10ന്. ഒപ്പറേഷൻ തീയറ്റർ ടെക്നീഷ്യൻ തസ്തികയിലേക്ക് ഡിഗ്രി / ഡിപ്ളോമ ഇൻ ഒ.ടി ടെക്നീഷ്യൻ കോഴ്സും ഒരുവർഷത്തെ പ്രവർത്തി പരിചയവും വേണം. ഇന്റർവ്യൂ 29ന് രാവിലെ 10ന്.