15-cofco-eco-shop
കോയിപ്രം ബ്ലോക്കിൽ പ്ലാങ്കമൺ കേന്ദ്രികരിച്ച് ആരംഭിച്ച കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കോഫ് കോ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം പ്ലാങ്കമണ്ണിൽ പ്രമോദ് നാരായണൻ എം എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അയിരൂർ : കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കോഫ് കോ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം പ്ലാങ്കമണ്ണിൽ പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. ചെയർമാൻ സി.എം.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ, നബാർഡ് ജില്ല സി.ഡി.എ .റെജി വർഗീസ്, പ്രസൂൺ ജി.എസ്, കെ.കെ.ജോൺസൺ, ബ്രൂസ് തടത്തിൽ, തോമസ് തമ്പി, ഡോ.സജി ചാക്കോ, മാത്യു തോമസ് പള്ളിയത്ത് എന്നിവർ പ്രസംഗിച്ചു. കോയിപ്രം ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തിൽ ഇക്കോഷോപ്പ് പ്രവർത്തനം ആരംഭിക്കും.