15-college-union
മല്ലപ്പള്ളി പരയ്ക്കത്താനം സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ 2023-24 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിക്കുന്നു

മല്ലപ്പള്ളി: പരയ്ക്കത്താനം സെന്റ് തോമസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ 2023-24 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിജു ടി.ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് മാനേജർ റവ. റോയി തോമസ്, ബിജു പുറത്തൂടൻ, ദിവ്യ ദേവരാജൻ, സിൻഡിക്കേറ്റ് അംഗം അഡ്വ. അമൽ ഏബ്രഹാം, ആൽബി ജോർജ് മാത്യു, രശ്മി രാജൻ എന്നിവർ പ്രസംഗിച്ചു.